കാൻപൂർ∙ ഇന്ത്യയുടെ അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റെന്ന നിലയിൽ റെക്കോർഡ് ബുക്കുകളിൽ ഇടം നേടിയ മൽസരത്തിൽ ഇന്ത്യൻ താരം ആർ.അശ്വിനും പുതിയ റെക്കോർഡിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നിലയിലാണ് അശ്വിൻ
പുതിയ റെക്കോർഡിട്ടത്. 37–ാം ടെസ്റ്റ് കളിക്കുന്ന അശ്വിന്‍, കിവീസ് ക്യാപ്റ്റൻ വില്യംസിനെ വീഴ്ത്തിയാണ് ചരിത്രം കുറിച്ചത്.
ഓസീസ് ലെഗ്സ്പിന്നർ ക്ലാരീ ഗ്രിമെറ്റാണ് വേഗതയേറിയ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന് മുന്നിലുള്ള താരം. 36 മൽസരങ്ങളിൽ നിന്നായിരുന്നു ഗ്രിമെറ്റിന്റെ നേട്ടം. 38 മത്സരങ്ങളില്‍ നിന്നായി ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ ഡെന്നീസ് ലില്ലിയേയും പാകിസ്താന്റെ വഖാര്‍ യൂനിസിനേയും മറികടന്നാണ് അശ്വിന്‍ പട്ടികയിൽ രണ്ടാമതെത്തിയത്. അടുത്തിടെ സമാപിച്ച വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ രണ്ട് മൽസരങ്ങൾ മഴ തടസപ്പെടുത്തിയതോടെയാണ് ഈ നേട്ടത്തിലേക്കുള്ള അശ്വിന്റെ യാത്ര നീണ്ടുപോയത്. അല്ലെങ്കിൽ ഗ്രിമെറ്റിനെയും പിന്നിലാക്കുന്നതിന് അശ്വിന് അവസരമുണ്ടായിരുന്നു.
ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ഇന്ത്യൻ താരമായും അശ്വിൻ മാറി. 46 ടെസ്റ്റുകളിൽനിന്ന് ഈ നേട്ടത്തിലെത്തിയ ഹർഭജൻ സിങ്ങിന്റെ റെക്കോർഡാണ് അശ്വിൻ തകർത്തത്. ഇക്കാലത്തിനിടെ 18 തവണ അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടവും നാലു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഏറ്റവും കൂടുതൽ മാൻ ഓഫ് ദ സീരീസ് പുരസ്കാരങ്ങൾ സ്വന്തം പേരിലുള്ള ഇന്ത്യൻ താരം കൂടിയാണ് അശ്വിൻ. ടെസ്റ്റിൽ തികവൊത്ത ഓൾറൗണ്ടറെന്ന നിലയിൽ വളർന്നുവരുന്ന അശ്വിൻ ഇതുവരെ നാലു സെഞ്ചുറികളും നേടിയിട്ടുണ്ട്.