കോട്ടയം ∙ പാമ്പുപിടിത്തക്കാരൻ വാവ സുരേഷ് എവിടെയുണ്ടെന്ന് ഇനി മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയാം. ടെക്‌നോപാർക്കിലെ സ്‌പാർക് നോവ എന്ന സാങ്കേതിക വിദഗ്‌ധരാണ് കിങ് കോബ്ര എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. സൈബർ സെല്ലുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ വാവ സുരേഷ് എവിടെയുണ്ടെന്നു കണ്ടെത്താനും എവിടെയെങ്കിലും പാമ്പിനെ കണ്ടാൽ ചിത്രം സഹിതം മെസേജ് അലേർട്ട് അയയ്ക്കാനും സാധിക്കും. സമൂഹ മാധ്യമങ്ങളുമായും വിക്കി പീഡിയയുമായും ആപ്ലിക്കേഷൻ ബന്ധിപ്പിച്ചിട്ടുണ്ട്.
Home
»
»Unlabelled
»
വാവയെ കണ്ടെത്താനും പാമ്പിനെ പിടിക്കാനും കിങ് കോബ്ര ആപ്പ്
