കൊച്ചി: ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് അഭ്യൂഹം. പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ സ്‌കൈ സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ലുമെന്‍സിയയുമായുള്ള കരാര്‍ അവസാനിപ്പിച്ച്, റൊണാള്‍ഡീഞ്ഞോ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.


ബ്ലാസ്റ്റേഴ്‌സ് മാര്‍കീ താരമായ മര്‍ച്ചേന പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ട് തവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം റൊണാള്‍ഡീഞ്ഞോ നേടിയിട്ടുണ്ട്. അതേസമയം വാര്‍ത്തയോട് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചിട്ടില്ല.

Advertisement

 
Top