കടൽക്കൊലക്കേസിൽ ഇന്ത്യയിൽ തടവിൽ കഴിയുന്ന ഇറ്റാലിയൻ നാവികനെ വിട്ടയച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലി പ്രധാനമന്ത്രിയുമായി സംസാരിച്ച രേഖകൾ ഇറ്റലി പുറത്തുവിട്ടേക്കുമെന്ന് അഗസ്റ്റവെസ്റ്റ്ലാൻഡ് ഇടനിലക്കാരൻ ക്രിസ്ത്യൻ മൈക്കിൾ. വിവിഐപി ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് പരാമർശിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടേക്കുമെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.
ന്യൂയോർക്കിൽ വച്ചായിരുന്നു മോദിയും ഇറ്റലി പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഈ വാദം കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടുണ്ട്. പ്രമുഖ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മൈക്കിൾ ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്ന് മൈക്കിൾ പറയുന്നു. എന്നാൽ ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന നിലപാടിലാണ് ഇരു രാജ്യങ്ങളും
2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയിൽ നിന്ന് മൽസ്യബന്ധനത്തിനുപോയ രണ്ട് മീൻപിടുത്തക്കാർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. എൻറിക്ക ലെക്സി എന്ന ചരക്കുകപ്പലിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സാൽവത്തോറെ ജിറോൺ, ലത്തോറെ മാസിമിലിയാനോ എന്നിവരായിരുന്നു. ഇതിൽ സാൽവത്തോറെ ജിറോണിനെ മടക്കി അയയ്ക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. ലത്തോറെ മാസിമിലിയാനോ നേരത്തേ തന്നെ ചികില്‍സയ്ക്കായി ഇറ്റലിയിൽ ആയിരുന്നു.
