സ്ഥാനാർഥികളുടെ പേരും ചിഹ്നവും കണ്ടറിയാൻ കഴിയാത്തവർക്ക് തൊട്ടറിഞ്ഞ് വോട്ടുചെയ്യാൻ മൂന്നുജില്ലകളിൽ സംവിധാനം. കേരള ഫെഡറേഷൻ ഒാഫ് ദി ബ്ലൈൻഡ് ആണ് ബ്രയിലി ലിപിയിൽ ബാലറ്റ് പേപ്പർ തയാറാക്കിയത്.
ബാലറ്റിൽ മറഞ്ഞിരിക്കുന്ന സ്ഥാനാർഥികളുടെ പേരും ചിഹ്നവും കാണണമെന്നില്ല. കാഴ്ചയുള്ളവരുടെ സഹായവും തേടേണ്ട. തൊട്ടറിയാം. അതനുസരിച്ച് സമ്മിദാനാവകാശം വിനിയോഗിക്കാം.
തിരുവനന്തപുരം , കോട്ടയം , കണ്ണൂർ എന്നീജില്ലകളിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ബ്രയിലി ബാലറ്റ് ഉണ്ടാകും. തലസ്ഥാന ജില്ലയിൽ മാത്രം അഞ്ഞൂറിലേറെപ്പേർക്ക് ഈ സംവിധാനം പ്രയോജനപ്പെടും.ആറുവർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സംവിധാനം എല്ലാജില്ലകളിലും ഏർപ്പെടുത്തണമെങ്കിൽ കൂടുതൽ ബ്രയിലി അച്ചടിയന്ത്രങ്ങൾ ആവശ്യമാണ്. ആർക്കുവോട്ടുചെയ്യണമെന്ന തീരുമാനം ആരോടുംപങ്കിടാതെ നടപ്പാക്കാൻ കാഴ്ചയില്ലായ്മ ഒരുതടസ്സമാകരുത്. അതാണ് ഫെഡറേഷൻ ഒാഫ് ദി ബ്ലൈൻഡ് എന്ന സംഘടനയുടെ ലക്ഷ്യം