അധ്യാ
പനത്തിന് എല്ലാവർക്കും അവരവരുടേതായ മാർഗങ്ങളുണ്ട്. നെതർലൻഡ്സിൽ
ജീവശാസ്ത്രം പഠിപ്പിക്കാനായി ഒരു അധ്യാപിക തിരഞ്ഞെടുത്ത മാർഗമാണ് തികച്ചും വ്യത്യസ്ഥമായത്. കുട്ടികൾക്കു മുന്നിൽ ധരിച്ചിരുന്ന വസ്ത്രമുരിഞ്ഞാണ് ഇവർ ശരീരത്തിലെ അവയവയങ്ങളെക്കുറിച്ച് വിശദീകരിച്ചത്. തെറ്റിദ്ധരിക്കണ്ട, ശരീരത്തിനുള്ളിലെ ഓരോ അവയവയങ്ങളുടെയും ചിത്രം വരച്ച സ്യൂട്ട് ഉള്ളിൽ ധരിച്ചിട്ടുണ്ടായിരുന്നു. ബോർഡിൽ വരച്ചു കാണിക്കുന്നതിനേക്കാൾ കുട്ടികളുടെ ഓർമയിൽ നിൽക്കാൻ അത് സ്വന്തം ശരീരത്തൽ തന്നെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതാണെന്ന ബോധ്യമായിരുന്നു ടീച്ചറെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്.
നെതര്‍ലാന്റിലെ ഗ്രോണി ഹാര്‍ട്‌സ് റിജ്ൻവോഡെ സ്കൂളിലെ അധ്യാപിക ഡെബ്ബി ഹീർകൻസാണ് അധ്യാപനത്തിന് ഇത്തരമൊരു വഴി തിരഞ്ഞെടുത്തത്. സംഗതി എന്തായാലും അധികൃതർക്കും ഇഷ്ടമായെന്നും അധ്യാപികയെ അഭിനന്ദിച്ചെന്നുമാണ് റിപ്പോർട്ടുകൾ. എന്തായാലും സംഗതി വിദ്യാർഥികളിലാരോ പകർത്തി സോഷ്യൽ മിഡിയയിലെത്തിച്ചതോടെ ലോകമെങ്ങും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം കുട്ടികളുടെ മുന്നിൽ വസ്ത്രമുരിഞ്ഞത് കുറച്ചു കടന്ന കൈ ആയി എന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരുമുണ്ട്.