ദില്ലി: കിഴക്കന്‍ ദില്ലിയില്‍ തെരുവ് നായയെ കണ്ട് പേടിച്ചോടിയ പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി തെരുവുനായ കൂട്ടത്തെ കണ്ട് തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ പിന്നില്‍ ഒളിച്ചു. ഇത് കണ്ട അയല്‍ക്കാരന്‍ പതിനഞ്ചുകാരിയെ വീട്ടിലേക്ക് ബലമായി വലിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും മയക്കുമരുന്നിനടിമയാണെന്നും പൊലീസ് അറിയിച്ചു.

Advertisement

 
Top