ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ എതിര്‍ കക്ഷികള്‍ അദ്ദേഹത്തിനെതിരെയുള്ള ആരോപണമാക്കി മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മോഡിയുടെ വിദേശയാത്രയെ ഒരു കളിയായി മാറിയിരിക്കുകയാണ്. മോഡിയുടെ യാത്രകള്‍ ആസ്‌പദമാക്കിയുള്ള മൊബൈല്‍ ഗെയിം പുറത്ത്‌ വന്നിരിക്കുകയാണ്‌. ഒരു രാജ്യത്ത്‌ നിന്ന്‌ മറ്റൊരു രാജ്യത്തേക്ക്‌ മോഡിയുടെ യാത്രയും അതിനെ പിന്തുടരുന്നതുമാണ്‌ ഗെയിം.
'ഭാഗ്‌ മോഡി ഭാഗ്‌' എന്നാണ്‌ ഗെയിമിന്റെ പേര്‌. മോഡി ആദ്യം സന്ദര്‍ശിച്ച ഭൂട്ടാനില്‍ നിന്നാണ്‌ ഗെയിം ആരംഭിക്കുന്നത്‌. ഒരു ട്രാക്കിലൂടെയുള്ള ഓട്ടമാണ്‌ ഗെയിം. ഇതിനിടയിലുള്ള തടസങ്ങളായ ഹഡിലുകള്‍ തരണം ചെയ്‌ത് വേണം ഓടാന്‍. ഇതിനിടയില്‍ വീണുപോകാനുള്ള അവസരങ്ങളുമുണ്ട്‌. ഓരോ രാജ്യത്ത്‌ എത്തുമ്പോഴും കളിക്കുന്നവര്‍ക്ക്‌ മൂന്ന്‌ ലൈഫ്‌ വീതം ലഭിക്കും.
നാസിക്കിലെ വിന്‍ജിത്ത്‌ ടെക്‌നോളജിയാണ്‌ ഗെയിം രൂപകല്‍പ്പന ചെയ്‌തത്‌. ആന്‍ഡ്രോയിഡ്‌, ഐ.ഒ.എസ്‌ പ്ലാറ്റ്‌ഫോമുകളിലുള്ള മൊബൈലുകളിലും ടാബ്‌ലെറ്റുകളിലും സൗജന്യമായി ഗെയിം ലഭ്യമാകും. ഇതിനോടകം അമ്പതിനായിരത്തിലധികം പേര്‍ ഗെയിം ഡൗണ്‍ലോഡ്‌ ചെയ്‌ത് കഴിഞ്ഞു.

Advertisement

 
Top