പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരും എന്ന പരസ്യം കണ്ടിട്ടില്ലേ? ആ പരസ്യം കണ്ടിട്ട് എത്രപേര്‍ പുകവലി അവസാനിപ്പിക്കാറുണ്ട്? ഏറെക്കാലമായുള്ള പുകവലി കാരണം, ശ്വാസകോശത്തിലും ശ്വാസനാളത്തിലും അടിഞ്ഞുകൂടുന്ന ടോക്‌സിനുകളുടെ അളവ് വളരെ വലുതായിരിക്കും. ഇത് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമായി മാറിയേക്കാം. പുകവലി കാരണം ടോക്‌സിനുകള്‍ അടിഞ്ഞുകൂടിയ ശ്വാസകോശവും ശ്വാസനാളവും ക്ലീന്‍ ചെയ്യണമെന്നുണ്ടെങ്കിലും ആദ്യം പുകവലി ഒഴിവാക്കണം. അതിനൊപ്പം ചില പൊടിക്കൈകകള്‍ കൂടി ചെയ്താല്‍ പുകവലി മൂലമുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം. ഇതാ ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഏഴു വഴികള്‍...
1, ആന്റി ഓക്‌സിഡന്റുകള്‍- ഏറക്കാലമായി പുകവലിച്ചിട്ടുള്ളവര്‍, പതുക്കെ പുകവലി ഒഴിവാക്കുകയും, ഒപ്പം ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്‌സിഡന്റ് കൂടുതലായി അടങ്ങിയിട്ടുള്ളത്. നാരങ്ങ, ഓറഞ്ച് എന്നിവയിലൊക്കെ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശീലമാക്കിയാല്‍ ശ്വാസകോശത്തിലെ വിഷാംശം പതുക്കെ ഇല്ലാതാകാന്‍ തുടങ്ങും. ചെറുനാരങ്ങാ ജ്യൂസ് ഓറഞ്ച് ജ്യൂസ് എന്നിവയൊക്കെ ദിവസവും കുടിക്കുന്നത് നല്ലതാണ്.
2, ഗ്രീന്‍ ടീ- ഗ്രീന്‍ ടിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റും മറ്റു ചില ഘടകങ്ങളും ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നവയാണ്.
3, കാരറ്റ് ജ്യൂസ്- കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ശ്വാസകോശ ശുദ്ധീകരണത്തിന് ഏറെ നല്ലതാണ്.
4, ഇഞ്ചി- ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ ഇഞ്ചി സഹായിക്കും. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍, ശ്വാസകോശത്തിലെ വിഷാംശവും ഇത് പുറന്തള്ളും.
5, പുതിന- പുതിനയിലെ പാചകത്തിന് ഉപയോഗിക്കുന്നത്, ശ്വാസകോശത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും.
6, യോഗ- ദിവസവും മുടങ്ങാതെ യോഗ അഭ്യസിക്കുന്നത്, ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ പുകവലി ഒഴിവാക്കാന്‍ യോഗയും ധ്യാനവും സഹായിക്കും.
7, പുകവലി ഒഴിവാക്കാം- മുകളില്‍ പറഞ്ഞ മാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ ശ്വാസകോശത്തിലെ വിഷാംശം ഒരു പരിധിവരെ ഒഴിവാക്കാനാകും. എന്നാല്‍ പുകവലി തുടര്‍ന്നാല്‍, അതുകൊണ്ട് ഒരു ഫലവും ഇല്ലാതാകും.