പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മെഴ്‌സിഡസ് ബെന്‍സിന്റെ കുതിപ്പിന് സഹാകമായ നവീനാവിഷ്‌ക്കാരവുമായി കൊല്ലം സ്വദേശി. കൊല്ലം മുണ്ടക്കല്‍ സ്വദേശി സുനയര്‍ ഇമാമാണ് മേഴ്സിഡസ് ബെൻസിന്റെ കുതിപ്പിന് സഹായകമാവുന്ന കണ്ടുപിടിത്തം നടത്തിയതിന് പേറ്റന്റ് ലഭിച്ചത്. 

മെഴ്‌സിഡസ് ബെന്‍സ് കാറുകളുടെ എഞ്ചിന്റെ പ്രവര്‍ത്തന കാലാവധിയായി കമ്പനി പറയുന്നത് 2,40,000 കിലോമീറ്ററുകളാണ്. എന്നാല്‍ ഇവയ്ക്ക് 6 ലക്ഷം കിലോമീറ്ററുകള്‍ഓടാന്‍ സാധിക്കുമെന്ന് വാഹനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്ന ജര്‍മ്മന്‍ അതോറിറ്റിയെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് സുനയര്‍ വികസിപ്പിച്ചത്. ജര്‍മ്മനിയിലെ ഡോടമുണ്ട് യൂണിവേഴ്‌സിറ്റിയുടെ സഹായവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

സാധാരണഗതിയില്‍ അറുപതിനായിരം കിലോമീറ്ററുകള്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കാന്‍ 10 മുതല്‍ 15 വര്‍ഷത്തോളമെടുക്കാറുണ്ട്. അത്തരത്തില്‍ വാഹനമുപയോഗിച്ച് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുക എന്ന കാര്യം അപ്രായോഗികമാണെന്ന സ്ഥിതിയിലാണ് കമ്പനി ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്നത്.

കാറിന്റെ എഞ്ചിന്‍ 10-15 വര്‍ഷം ഉപയോഗിക്കുമ്പോഴുള്ള തേയ്മാനം ക്രമീകരിച്ച് 30-40 ദിവസങ്ങള്‍ക്കുള്ളില്‍ ടെസ്റ്റിങ്ങിന് സജ്ജമാക്കുന്ന പദ്ധതിയാണ് സുനയര്‍ കണ്ടെത്തിയത്. ജര്‍മ്മനിയിലെ കോണ്ടിനന്റല്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം.

Advertisement

 
Top