സ്വകാര്യ ലോഡ്ജിലെ താമസക്കാരന്‍ ലോഡ്ജ് മാനേജരുടെ അടിയേറ്റ് മരിച്ചു

സ്വകാര്യ ലോഡ്ജിലെ താമസക്കാരന്‍ ലോഡ്ജ് മാനേജരുടെ അടിയേറ്റ് മരിച്ചു.കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാണ് മരിച്ചത്.ലോഡ്ജ് മാനേജര്‍ കുമ്ടറ സ്വദേശി തോമസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ലോഡ്ജില്‍ മദ്യപിച്ചെത്തിയ താമസക്കാരന്‍ വിജയനും ലോഡ്ജ് മാനേജര്‍ തോമസും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ തോമസ് വി!ജയന്റെ തലയ്‍ക്കു പട്ടിക ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റയുടന്‍ വിജയന്‍ മരിച്ചു. അഞ്ചല്‍ സ്വദേശിയായ വിജയന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇതേ ലോഡ്ജിലായിരുന്നു താമസം.നേരത്തെയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്.വസ്‍തു വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്. ലോഡ്ജ് മാനേജര്‍ തോമസിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്‍തിട്ടുണ്ട്. പ്രതിയെ ലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു.

Advertisement

 
Top