ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മാറുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കോടതി നിർദേശം. നികുതി അടയ്ക്കുന്നതിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നെയ്മാറുടെ വീടും വാഹനങ്ങളും കൈമാറ്റം ചെയ്യുന്നതിന് വിലക്കുണ്ട്. 2011മുതൽ 2013വരെയുളള കാലത്ത് 10.5 ദശലക്ഷം പൗണ്ടിന്റെ നികുതിയിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. ആരോപണം നിഷേധിച്ച നെയ്മാറുടെ മാതാപിതാക്കൾ വരുമാനം നിശ്ചയിച്ചതിൽ പിഴവുണ്ടായെന്ന് ജഡ്ജിക്കെതിരെ വിമർശനം ഉന്നയിച്ചു
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറുടെ സ്വത്തുക്കൾ മരവിപ്പിച്ചു