റിയാദ്: വാട്സ് ആപ്പിലെ പുതിയ അപ്ഡേറ്റാണ് ബ്ലൂ ടിക്സ്. ശരി ചിഹ്നത്തിന്റെ ആകൃതിയിലുള്ള നീല വര. സന്ദേശം വായിച്ചോ എന്നറിയുന്നതിനുള്ള സംവിധാനമാണിത്. ഈ സംവിധാനം വന്നത് സൌദിയിലെ ഒരു കുടുംബത്തിലുണ്ടാക്കിയത് നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. വിവാഹമോചനം! 30കാരനായ സൌദി പൌരനാണ് വാട്സ് ആപ് സന്ദേശം നോക്കാത്തതിന്റെ പേരില്‍ ഭാര്യയെ വിവാഹമോചനം ചെയ്തതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷം മുമ്പ് കല്യാണം കഴിച്ച യുവതിയെയാണ് ഇയാള്‍ വിവാഹ മോചനം നടത്തിയത്. സദാ സമയവും വാട്സ് ആപ്പില്‍ ഉണ്ടായിട്ടും തന്റെ സന്ദേശം അവഗണിച്ചു എന്നാരോപിച്ചാണ് ഇയാള്‍ ഭാര്യയെ ഒഴിവാക്കിയത്. ഭാര്യ മുഴുവന്‍ സമയവും വാട്സ് ആപ്പിലായതിനാല്‍ കുടുംബ കാര്യങ്ങള്‍ മുടങ്ങിയതായി ഇയാള്‍ ആരോപിക്കുന്നതായി സൌദി പത്രം അല്‍ വിആം റിപ്പോര്‍ട്ട് ചെയ്തു. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ചാറ്റ് ചെയ്യാനുള്ള തിരക്കില്‍ കുഞ്ഞിനെ പോലും വേണ്ട വിധം നോക്കിയില്ല. ഓഫീസില്‍ നിന്ന് പല വട്ടം വിളിച്ചിട്ടും ഭാര്യ ഫോണ്‍ എടുത്തില്ല. ഇതിനാലാണ് വാട്സ് ആപ്പ് മെസേജ് അയച്ചത്. ഭാര്യ വാട്സ് ആപ്പില്‍ ഓണ്‍ലൈന്‍ ആയിരുന്നുവെന്നും സന്ദേശം കണ്ടെന്ന കാര്യം സ്ഥിരീകരിക്കുന്നതിന് ബ്ലൂ ടിക്സ് കണ്ടതായും അയാള്‍ ആരോപിച്ചു. 'തുടര്‍ന്ന് എന്താണ് സംഭവിച്ചത് എന്നറിയാന്‍ വീട്ടിലേക്ക് ചെന്നു. ഭാര്യ അവിടെ സോഫയിലിരുന്ന് ടി.വി കാണുകയായിരുന്നു. സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരുന്നതിനാലാണ് ഫോണ്‍ എടുക്കാതിരുന്നതെന്നും വാട്സ് ആപ് മെസേജിന് മറുപടി അയക്കാതിരുന്നതെന്നും അവള്‍ പറഞ്ഞു. തുടര്‍ന്നാണ് വിവാഹ മോചനം ചെയ്യാന്‍ തീരുമാനിച്ചത്' ^അയാള്‍ അല്‍ വിആം പത്രത്തോട് പറഞ്ഞു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം പുലര്‍ത്താനാണ് താന്‍ വാട്സ് ആപ് ഉപയോഗിക്കുന്നതെന്ന് വിവാഹമോചനം ചെയ്യപ്പെട്ട യുവതി പറയുന്നു.
Home
»
»Unlabelled
»
വാട്സ് ആപ് സന്ദേശത്തിന് മറുപടിയില്ല; യുവാവ് ഭാര്യയെ വിവാഹമോചനം ചെയ്തു
