കൊച്ചി: ദിലീപുമായി പതിനാല് വര്‍ഷം നീണ്ട ദമ്പത്യബന്ധം ഒഴിയുന്നതിനെക്കുറിച്ച് വിശദീകരണവുമായി മഞ്ജു വാര്യര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മഞ്ജു പ്രതികരിച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയില്‍ എഴുതിയ മൂന്ന് പേജ് കുറിപ്പിലൂടെയാണ് മഞ്ജുവിന്റെ വിശദീകരണം. വിവാഹമോചനം എന്നത് സ്വകാര്യമായ കാര്യമാണെന്നും ഈ സ്വകാര്യതയെ മാനിക്കണമെന്നുമാണ് കത്തിന്റെ ആമുഖത്തില്‍ തന്നെ മഞ്ജു പറയുന്നത്.

ഈ സംഭവുമായി ബന്ധപ്പെടുത്തി തന്റെ സുഹൃത്തുക്കളായ സംയുക്ത, പൂര്‍ണ്ണിമ, ഗീതു മോഹന്‍ദാസ് എന്നിവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മഞ്ജു പറയുന്നു. മകള്‍ ദിലീപിന്റെ സുരക്ഷിതത്വത്തില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് കരുതുന്നതായി മഞ്ജു പറയുന്നു. ഭാവി ജീവിതത്തില്‍ ദിലീപിന്  മഞ്ജു ആശംസകളും നേരുന്നു.

Advertisement

 
Top