വിവാഹ മാാേചനത്തിന് പകരമായി ഒരാള്‍ മുന്‍ ഭാര്യയ്ക്ക് നല്‍കിയത് 6320 കോടി രൂപയുടെ (ഒരു ബില്യന്‍ ഡോളര്‍) ചെക്ക്. എന്നാല്‍, തുക കുറവാണെന്ന് പറഞ്ഞ് മുന്‍ ഭാര്യ അത് തിരിച്ചയച്ചു. അമേരിക്കയിലാണ് സംഭവം. അമേരിക്കന്‍ എണ്ണ കമ്പനി ഉടമ ഹരോള്‍ഡ് ഹാം ആണ് മുന്‍ ഭാര്യ സ്യൂ ആന്‍ ആര്‍നലിന് ഇത്രയും തുകയുടെ ചെക്ക് നല്‍കിയത്. എന്നാല്‍, വിവാഹ മോചനത്തിന്റെ ഭാഗമായ ആ ജീവനാംശ തുകയുടെ ചെക്ക് അവര്‍ മടക്കുകയായിരുന്നു. ഇതോടെ വിവാഹ മോചന കേസ് വീണ്ടും സജീവമായി. അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ കമ്പനി ഉടമയാണ് ഹരോള്‍ഡ് ഹാം. 18 ബില്യന്‍ ഡോളര്‍ ആണ് ഇയാളുടെ സമ്പാദ്യമായി കണക്കാക്കപ്പെടുന്നത്. ആ സമ്പാദ്യത്തില്‍ വലിയ പങ്കിന് താനും അവകാശപ്പെട്ടതാണ് എന്നാണ് ആനിന്റെ വാദം. എന്നാല്‍, എണ്ണ വിലയിലുണ്ടായ കുറവു കാരണം തന്റെ സമ്പത്ത് എട്ടു ബില്യന്‍ ഡോളറായി കുറഞ്ഞു എന്നും അതിനാല്‍, ഇത്രയും തുകയ്ക്കേ അര്‍ഹതയുള്ളൂ എന്നുമാണ് ഹരോള്‍ഡിന്റെ വാദം.  

Advertisement

 
Top