കൊച്ചി: മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു. അതും സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍. ആറാം തമ്പുരാന്‍, കന്മദം എന്നീ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം പതിവ് സത്യന്‍ ചിത്രത്തിന്റെ ചേരുവകളിലാണ് ഒരുക്കുക എന്നാണ് അറിയുന്നത്. രഞ്ജന്‍ പ്രമോദാണ് തിരക്കഥയൊരുക്കുന്നത്. എറണാകുളമായിരിക്കും ചിത്രത്തിന്റെ ലൊക്കേഷന്‍.
സിനിമ ഡിസംബറോടെ റീലീസ് ചെയ്യാനാണ് സത്യന്‍ അന്തിക്കാട് ആഗ്രഹിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്തിന്റെ സിനിമയിലാണ് മഞ്ജുവും മോഹന്‍ലാലും ഒന്നിക്കുക എന്നതാണ് ആദ്യം വാര്‍ത്ത വന്നിരുന്നെങ്കിലും ആ ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി.
സത്യന്‍ ചിത്രത്തില്‍ വിദ്യാസാഗര്‍ ആയിരിക്കും ഗാനങ്ങള്‍ ഒരുക്കുക. ചിത്രത്തില്‍ ഇന്നസെന്റ് ഒരു പ്രധാന വേഷം ചെയ്യും.