തൃശ്ശൂര്‍: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു എന്ന പരാതിയെതുടര്‍ന്ന് സ്‌കൂള്‍ അദ്ധ്യാപകന്‍ പിടിയില്‍.തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന കയ്പ്പമംഗലം സ്വദേശി നസീര്‍ എന്നയാളാണ് പൊലീസ് പിടിയിലായത്.കുട്ടികളോട് ലൈംഗിക ചുവയുള്ളഭാഷയില്‍ സംസാരിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നതാണ് പരാതി.ഇയാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് വകുപ്പുതല അവന്വേഷണത്തിന്റെ ഭാഗമായി ഇയാളെ രണ്ട് മാസം മുന്‍പ് നഗരത്തിലെ സ്‌കൂളില്‍ സ്ഥലം മാറ്റിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിദ്യാര്‍ത്ഥിനികളുടെ മൊഴിരേഖപ്പെടുത്തി.പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്പാകെ ഹാജരാക്കും 

Advertisement

 
Top