സാന്‍ഫ്രാന്‍സിസ്‌കോ: പുതിയ ചാറ്റിംഗ് ആപ്ലിക്കേഷനുമായി ഫെയ്സ്ബുക്ക്. ‘റൂംസ്’ എന്ന പേരിലുള്ള ഫെയ്സ്ബുക്കിന്റെ പുതിയ ആപ്പ് ഗ്രൂപ്പ് ചാറ്റിംഗ് സാധ്യമാക്കുന്നു. ‘അനൗണിമസ്’ ചാറ്റിംഗ് റൂമുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

‘റൂംസി’ല്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ആവശ്യമില്ല. ഇ മെയില്‍ അഡ്രസ് ഉപയോഗിച്ചോ മറ്റുപേരിലോ റൂംസില്‍ അംഗമാകാം. ചാറ്റിംഗിനു പുറമേ ഫോട്ടോകളും മൂവികളും ടെക്‌സ്റ്റുകളും പോസ്റ്റ് ചെയ്യാനും റൂംസില്‍ സാധിക്കും. ഫെയ്സ്ബുക്ക് മെസഞ്ചര്‍, വാട്‌സ് ആപ്, സ്ലിംഗ്‌ഷോട്ട് എന്നീ ചാറ്റിംഗ് ആപ്പുകള്‍ നിലവില്‍ ഫെയ്സ്ബുക്കിന് സ്വന്തമായുള്ളപ്പോഴാണ് പുതിയൊരു ചാറ്റിംഗ് ആപ്പുമായി ഫെയ്സ്ബുക്ക് എത്തുന്നത്.

Advertisement

 
Top