ഹരാരെ: ശവപ്പെട്ടിക്കുള്ളില്‍വെച്ച് ഭര്‍ത്താവിന്റെ മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീ നിര്‍ബന്ധിക്കപ്പെട്ടു. നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സാറാ സിമിറായി എന്ന സ്ത്രീക്കാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. സംഭവം നടന്നത് സിംബാബ്‌വേയിലായിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് നാനുറായി മുസാമോയെ ഉപേക്ഷിച്ച് സാറാ കാമുകന്റെ കൂടെ പോയതായിരുന്നു. എന്നാല്‍, മറ്റൊരു സ്ത്രീയില്‍ ആകൃഷ്ടനായ കാമുകന്‍ സാറായെ ഉപേക്ഷിച്ചു. തുടര്‍ന്ന് സാറാ നാട്ടില്‍ തിരിച്ചെത്തി കുറച്ച് ദിവസങ്ങള്‍ക്കുശേഷം 68 വയസ്സ് പ്രായമുണ്ടായിരുന്ന ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു.

സംസ്‌കാര ചടങ്ങുകക്കിടയിലാണ് വിചിത്ര സംഭവം നടന്നത്. വില്‍പത്രം വായിച്ചപ്പോള്‍ അതില്‍ മരണ ശേഷം ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടണമെന്നായിരുന്നു മുസാമോ ആവശ്യപ്പെട്ടിരുന്നത്.

സിമിറായി ഉപേക്ഷിച്ചുപോയതില്‍ പിന്നെ തകര്‍ന്ന ഹൃദയവുമായാണ് ജീവിക്കുന്നതെന്നും അതിനാല്‍ അടക്കം ചെയ്യുന്നതിനു മുമ്പ് അവള്‍ വന്ന് സന്തോഷിപ്പിക്കണമെന്നുമായിരുന്നു വില്‍പത്രത്തിലുണ്ടായിരുന്നത്. ഈ ആവശ്യം നാട്ടുകാര്‍ നിറവേറ്റുകയായിരുന്നു. സാറാ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും അവസാനം നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു.

Advertisement

 
Top