പത്തനംതിട്ട: വാട്‌സ് ആപ്പിലുടെ തന്റെ അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സരിത എസ് നായര്‍ തെളിവ് നല്‍കി .അഭിഭാഷകനായ പ്രിന്‍സ് പി തോമസ് മുഖേനയാണ് സരിത എസ് നായര്‍ പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ തെളിവ് നല്‍കിയത്. അഡ്വ. പ്രിന്‍സ് പി തോമസ് സിഡിയുമായി സ്‌റ്റേഷനിലെത്തിയാണ് തെളിവ് നല്‍കിയത്.

ഇത് സംബന്ധിച്ച പത്തനംതിട്ട പൊലീസ് കേസെടുത്തു. പൊലീസിന് മൊഴി നല്‍കുമ്പോള്‍ തനിക്ക് സംശയമുള്ളവരുടെ പേരുകള്‍ പുറത്ത് പറയുമെന്നും നേരത്തെ സരിത പറഞ്ഞിരുന്നു. തന്റെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു സരിതയുടെ ആരോപണം. വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റെതാണെന്ന് താന്‍ പറഞ്ഞുവെന്ന തരത്തിലുളള പ്രചാരണം തെറ്റാണെന്ന് സരിത എസ് നായര്‍ ഇന്ത്യാവിഷനോട് പറഞ്ഞിരുന്നു. ദൃശ്യം വ്യാജമോ യഥാര്‍ത്ഥമോ എന്ന ചോദ്യത്തിനായിരുന്നു സരിതയുടെ മറുപടി.

വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്തുവിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നും സരിത എസ് നായര്‍ പറഞ്ഞു. അശ്ശീല ചിത്രങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ഭീക്ഷണികള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും സരിത ഇന്ത്യാവിഷനോട് പറഞ്ഞു.

Advertisement

 
Top