ഇന്റർനെറ്റിൽ ഫോട്ടോകൾ സ്ക്രീൻഷോട്ടിലൂടെ അടിച്ചുമാറ്റുന്നവർക്കു തിരിച്ചടിയായി പുതിയ ആപ്ളിക്കേഷൻ. യോവോ എന്നാണ് ഈ ആപ്പിന്റെ പേര്. ഫേസ്ബുക്കിലും മറ്റും സ്വകാര്യത ആഗ്രഹിക്കുന്നവർക്കു പുതിയ ആപ് സഹായകരമാകും. മറ്റുള്ളവരുടെ ഫോട്ടോകൾ സ്ക്രീൻഷോട്ട് ചെയ്ത് ദുരുപയോഗം ചെയ്യുന്നതു കൂടി വരുന്ന പശ്ചാത്തലത്തിലാണ് യോവോ പുറത്തിറക്കുന്നതെന്നു സോഫ്റ്റ്വെയർ കമ്പനിയായ കണ്ടന്റ്ഗാർഡ് മേധാവി സ്കോട്ട് റിച്ചാർഡ്സൺ പറയുന്നു. യോവോ ഉപയോഗിച്ച് ഷെയർ ചെയ്യുന്ന ചിത്രങ്ങൾ കോപ്പി ചെയ്യാനാകില്ല. കോപ്പി ചെയ്യാനോ സ്ക്രീൻഷോട്ട് എടുക്കാനോ ശ്രമിച്ചാൽ ചിത്രത്തിനു മുന്നിൽ ഗ്രിഡ് പ്രത്യക്ഷപ്പെടുകയും ചിത്രം അപ്രത്യക്ഷമാകുകയും ചെയ്യും.
കൂടാതെ ഫോട്ടോകൾ ഓട്ടോമാറ്റിക്കായി ഡിലിറ്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഒരു സെക്കൻഡ് മുതൽ 24 മണിക്കൂർ വരെ ഇത്തരത്തിൽ ഷെഡ്യൂൾ ചെയ്യാം. സൗജന്യമായി യോവോ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. നിലവിൽ ഐഫോണുകളിൽ മാത്രമാണ് യോവോ പ്രവർത്തിക്കുക. വരുംദിവസങ്ങളിൽ ആൻഡ്രോയ്ഡ് ഫോണുകളിലും 

Advertisement

 
Top