സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നവരെ കുടുക്കാന്‍ ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സിയുടെ പുതിയവഴി. ഓണ്‍ലൈനില്‍ പെണ്‍കുട്ടിയുടെ വ്യാജരൂപം നല്‍കിയാണ് മനോരോഗികളെ ഏജന്‍സി കുടുക്കുന്നത്.
പത്ത് വയസ്സിന് താഴെപ്രായമുള്ള പെണ്‍കുട്ടിയുടെ വ്യാജമായ പ്രതിരൂപം വെബ്ക്യാമറയിലൂടെ പ്രദര്‍ശിപ്പിച്ചാണ് ഓണ്‍ലൈനിലെ മനോരോഗികളെ വലയിലാക്കുന്നത്. സ്വീറ്റി എന്ന് വിളിപ്പേരുള്ള പെണ്‍കുട്ടിയുടെ വ്യാജപ്രതിരൂപത്തെ മുന്‍നിര്‍ത്തി ഇതുവരെ ആയിരത്തോളംപേരെ കുടുക്കാന്‍ ഏജന്‍സിക്ക് കഴിഞ്ഞു. 71 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഈ കന്പ്യൂട്ടര്‍ പ്രോഗ്രാമിനെ തെറ്റിധരിച്ച് ലൈഗീകവേഴ്ചയ്ക്ക് പ്രേരിപ്പിച്ചു.
പത്താഴ്ച നടത്തിയ ഓപ്പറേഷന്‍റെ വിവരങ്ങളാണ് ഏജന്‍സി പുറത്തുവിട്ടത്. 110 ബ്രിട്ടീഷ് പൗരന്മാരും കുടുങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ആയിരത്തിലധികം പേരുടെ വിശദമായ വിവരങ്ങള്‍ വിവിധരാജ്യങ്ങളിലെ ഇന്‍റര്‍പോളിനും സൈബര്‍ അന്വേഷണവിഭാഗങ്ങള്‍ക്കും കൈമാറിയതായാണ് വിവരം. സൈബര്‍ ലോകത്തെ കുരുക്കുകള്‍ മനസിലാക്കാതെ ഓണ്‍ലൈനുകളില്‍ പങ്കാളികളെ തിരയുന്നവര്‍ക്ക് ഏജന്‍സി താക്കീതും നല്‍കുന്നുണ്ട്.
