അസ്താന: സെക്‌സിന് പണമെത്രയെന്ന് ചോദിച്ച യുവാവിന് കിട്ടിയത് കനത്ത പ്രഹരം. കൊന്‍ഡ്രാറ്റ് ഗൊലുബേവ് എന്ന 32 കാരനാണ് പ്രഹരമേറ്റത്. വേശ്യകളാണെന്ന് കരുതി ഗൊലുബേവ് രണ്ട് സ്ത്രീകളോട് സെക്‌സിന് പണമെത്രയെന്ന് ചോദിക്കുകയായിരുന്നു.
കിഴക്കന്‍ കസാഖിസ്ഥാനിലായിരുന്നു സംഭവം. സുഹൃത്തുക്കളുമായി കൂട്ടുകൂടിയിരുന്ന ഗൊലുബേവ് സിഗരറ്റ് വാങ്ങാന്‍ പോയപ്പോള്‍ രണ്ട് യുവതികളെ കാണുകയായിരുന്നു. സന്തോഷത്തോടെ യുവതികളെ സമീപിച്ച ഗൊലുബേവിന് കിട്ടിയത് അപ്രതീക്ഷിതമായ പ്രഹരമായിരുന്നു. പ്രഹരത്തിന്റെ ശക്തിയില്‍ നിലത്തുവീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചമൂലം തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

http://www.indiavisiontv.com/2014/10/18/361410.html

Advertisement

 
Top