ടെന്നസി: ശരീരഭാരം താങ്ങാവുന്നതിലും കൂടുതലായാല്‍ പൂച്ചയായാലും തടി കുറക്കാന്‍ ശ്രമിക്കുമെന്നാണ് കിംഗ് ലിയോ എന്ന പൂച്ചയുടെ അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നത്. പത്ത് വയസ്സുള്ള കിംഗ് ലിയോയുടെ ഭാരം 23 പൗണ്ടാണ്.
ഭാരം കാരണം ശരീരം സൗകര്യത്തിന് ചലിപ്പിക്കാന്‍ പോലും പാവത്തിനാകുന്നില്ല. ഭാരം കുറയ്ക്കാനായി വ്യായാമം ചെയ്യുന്ന തിരിക്കിലാണ് കക്ഷിയിപ്പോള്‍. വാട്ടര്‍ ട്രെഡ് മില്‍ സെഷന്‍ വരെ കിംഗ് ലിയോയുടെ ടൈംടേബിളില്‍ ഉണ്ട്.
ലാ ടിഷ ലാംബ്‌ലി എന്ന മൃഗ ഡോക്ടറാണ് കിംഗ് ലിയോയുടെ യജമാനന്‍. ഒരു കാറ്റ് ഷോപ്പില്‍ നിന്നാണ് ലാംബ്‌ലി കിംഗ് ലിയോയെ ലഭിക്കുന്നത്. തെരുവില്‍ നിന്ന് മൃഗ സംരക്ഷണ വകുപ്പിന് ലഭിച്ച ലിയോയെ മൃഗ സംരക്ഷണ വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു.
വ്യായാമം ചെയ്യുന്നതിനായി ലിയോയുടെ ശരീരത്തിലെ രോമങ്ങള്‍ വടിച്ചിരിക്കുകയാണ്. ലിയോയുടെ പേരില്‍ ഫെയ്‌സ്ബുക്ക് പേജും ഉണ്ട്.

Advertisement

 
Top