തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ചൊവ്വ ദൗത്യമായ മംഗള്‍യാന് ഇന്ന് നിര്‍ണായക ദിനം.ചൊവ്വ ഗ്രഹത്തിന്റെ ആകര്‍ഷണ വലയത്തിലേക്ക് എത്തുന്ന പേടകത്തിലെ ലിക്വിഡ് അപ്പോജി മോട്ടോര്‍ അഥവാ ലാം എഞ്ചിന്റെ ജ്വലന പരീക്ഷണം ഇന്ന് നടക്കും. 300 ദിവസമായി പ്രവര്‍ത്തന രഹിതമായിരുന്ന ലാം എഞ്ചിന്‍, പേടകത്തിലെ സ്വയം നിയന്ത്രിത കംപ്യൂട്ടര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുക. കംപ്യൂട്ടറിലേക്ക് നിര്‍ദ്ദേശങ്ങളും ആജ്ഞകളും മുന്‍കൂട്ടി അപ് ലോഡ് ചെയ്യുന്ന പ്രക്രിയ ഇന്നലെയോടെ പൂര്‍ത്തിയായി.
ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ മംഗള്‍യാനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ സമയമാണ്. ഈ സമയത്താണ് ഇപ്പോള്‍ വിദൂരത്തിലുളള സൗരകേന്ദ്രീകൃത ഭ്രമണപഥത്തിലുടെ നീങ്ങുന്ന മംഗള്‍യാന്‍ പേടകം ചൊവ്വയുടെ ആകര്‍ഷണമേഖലയിലേക്ക് എത്തുന്നത്്്. ചൊവ്വയില്‍ നിന്ന് 2ലക്ഷം കിലോമീറ്റര്‍ അകലെയുളള ദുര്‍ബല ആകര്‍ഷണ വലയത്തിലേക്കായിരിക്കും പേടകം എത്തുക. ചൊവ്വയുടെ വിദൂര ഭ്രമണപഥത്തിലേക്കുളള പ്രവേശന സമയത്ത് തന്നെ നിര്‍ണായകമായ മറ്റൊരു പ്രവര്‍ത്തനം കൂടി നടത്തും. പേടകം ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും അടുത്തുളള ഭ്രമണപഥത്തിലേക്ക്്്് മാറ്റുമ്പോള്‍ അതിന്റെ ശക്തിസ്രോതസായി പ്രവ്രര്‍ത്തിക്കേണ്ട ലിക്വിഡ് അപ്പോജി മോട്ടോര്‍ അഥവാ ലാം എഞ്ചിന്റെ ക്ഷമതാ പരീക്ഷണമാണത്്. ഭ്രമണപഥമാറ്റ സമയത്ത് മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ലാം എഞ്ചിന്‍ 300 ദിവസമായി പ്രവര്‍ത്തിപ്പിക്കാതിരിക്കുകയാണ്. എഞ്ചിന്‍ 4 സെക്കന്റോളം ജ്വലിപ്പിച്ചായിരിക്കും പരീക്ഷണം. ഇപ്പോള്‍ സെക്കന്റില്‍ 22കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന പേടകത്തിന്റെ പ്രവേഗം സെക്കന്റില്‍ ഒരു കിലോമീറ്റര്‍ എന്ന നിലയിലേക്ക് കുറച്ചുകൊണ്ടുവേണം ബുധനാഴ്ച രാവിലെ 7.18ന്്്്ുളള അന്തിമ ദൗത്യം സാധ്യമാക്കേണ്ടത്്. ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചു വേണം ഇത് കൈവരിക്കാന്‍.

Advertisement

 
Top