ഫഹദ് ഫാസില്‍ നായകനാകുന്ന മണിരത്‌നത്തിലെ പൈസാ പൈസാ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. നിവേദിത തോമസാണ് നായികയായി എത്തുന്നത്.
ദിന്‍ നാഥ് പുത്തഞ്ചേരി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് പ്രശാന്ത് പിള്ളയാണ്. ജോ പണിക്കരാണ് പൈസാ പൈസാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
സെഞ്ച്വറി ഫിലിംസിന്റെ നൂറാമത്തെ ചിത്രമാണ് മണിരത്‌നം. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 26ന് തിയേറ്ററുകളിലെത്തും.
