ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. ബാഡ്മിന്റണ്‍ വനിതാ വിഭാഗം ടീമിനത്തില്‍ ഇന്ത്യ വെങ്കലം നേടി. സെമി ഫൈനലില്‍ ഇന്ത്യ ദക്ഷിണ കൊറിയയോട് 3-1 ന് പരാജയപ്പെട്ടു.
നിര്‍ണായക മത്സരത്തില്‍ മലയാളി താരം പി.സി തുളസിയാണ് കൊറിയന്‍ താരം കിം ഹ്യോമിനോട് പരാജയപ്പെട്ടത്. ടീമിനത്തില്‍ സൈന നെഹ്‌വാള്‍ മാത്രമാണ് ഇന്ത്യക്ക് വേണ്ടി വിജയം നേടിയത്.
മെഡല്‍ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്താണുള്ളത്. ഒരു സ്വര്‍ണവും മൂന്ന് വെങ്കലവുമായി നാല് മെഡലുകളാണ് ഇതുവരെയുള്ള ഇന്ത്യയുടെ നേട്ടം.
