ഒടുവിൽ എല്ലാ ആരാധകർക്കും ഞെട്ടൽ സമ്മാനിച്ചു കൊണ്ട് ആ വാർത്ത സത്യമാകുന്നു. ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും ഇന്നു വിവാഹിതരാകും. കൊച്ചി ലിസി ജംഗ്ഷനിലെ വേദാന്ത ഹോട്ടലിലാണ് വിവാഹം നടക്കുക. മഞ്ജു വാര്യരുമായി പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ വാർത്തകൾ ഇരുവരും നിഷേധിച്ച് രംഗത്തെത്തിയിരുന്നു. രാവിലെ 9.30 നാണ് വിവാഹം.

വിവാഹം സംബന്ധിച്ച് നേരത്തെ തന്നെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം വിവാഹവാർത്ത പക്ഷേ ഇപ്പോൾ ഇരുവരും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാ സുഹൃത്തുക്കളും വിവരം രഹസ്യമാക്കി വച്ചു. നടി മഞ്ജുവാര്യരെ 1998 ഒക്‌ടോബർ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് വിവാഹമോചനം നേടിയത്.

മഞ്ജുവാര്യരുമായി 17 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് വിവാഹമോചനം നേടിയത്. അന്നുമുതൽ ദിലീപ്-കാവ്യ വിവാഹം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നു. 1998 ഒക്‌ടോബർ 20 നാണ് ദിലീപ് മഞ്ജുവാര്യരെ വിവാഹം ചെയ്തത്. ഇതിൽ ഇവർക്ക് ഒരു മകളുമുണ്ട്. 2009 ഫെബ്രുവരിയിൽ മറുനാടൻ മലയാളിയായ നിശാൽ ചന്ദ്രയെ വിവാഹം ചെയ്ത കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹർജി ഫയൽ ചെയ്യുകയും 2011 ൽ വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കാവ്യയെ ദിലീപ് വിവാഹം ചെയ്യുന്നത്.

കാവ്യാമാധവൻ നായികയായി അരങ്ങേറിയ ആദ്യ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിൽ ആയിരുന്നു. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. തുടർന്ന് അനേകം ചിത്രങ്ങളിൽ ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചു. അന്നെല്ലാം ഗോസിപ്പ് കോളങ്ങളും ഇരുവരെയും ചേർത്ത് സജീവമായി. അടൂർഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയുമാണ് ഇരുവരും അവസാനമായി നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രം.

Advertisement

 
Top