കൊച്ചി ∙ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) അറസ്റ്റു ചെയ്ത സുബഹാനി ഹാജ മൊയ്തീന്‍ രാജ്യാന്തര ഭീകരസംഘടനയായ െഎഎസിന്റെ ദക്ഷിണേന്ത്യയിലെ ശാഖകളെ ബന്ധിപ്പിച്ച പ്രധാന കണ്ണി. കേരളം, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ ഐഎസിന്റെ ശാഖകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നത് സുബഹാനിയാണെന്നും എൻഐഎ വ്യക്തമാക്കി.

കേരളത്തിലും തമിഴ്നാട്ടിലും തെലങ്കാനയിലുമുള്ള ഐഎസ് ശാഖകളെയാണ് ഇപ്പോൾ എൻഐഎ തിരിച്ചറിഞ്ഞിട്ടുള്ളത്. കണ്ണൂരിൽ യോഗം ചേരുമ്പോൾ അറസ്റ്റിലായത് കേരള ശാഖയിലെ അംഗങ്ങളാണ്. ഇവരെ പ്രതികളാക്കി റജിസ്റ്റർ ചെയ്ത കേസിലെ ചിലർ യുഎഇയിലാണെന്ന് എൻ‌ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പ്രതികളെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടി.

ഐഎസ് ബന്ധമുള്ള സന്ദേശങ്ങളും പോസ്റ്റുകളും ലേഖനങ്ങളും അപ്‍ലോഡ് ചെയ്തതിന്റെ സാങ്കേതിക വിവരങ്ങൾ കൈമാറാൻ വാട്സ് ആപ്, ഫെയ്സ്‍ബുക്ക്, ഗൂഗിൾ എന്നീ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഐഎസിന്റെ തമിഴ്നാട് ശാഖയിലെ ചിലർ എൻഐഎയുടെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. 

Advertisement

 
Top