പത്തനാപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ കെ.ബി ഗണേഷ്‌കുമാറിന് മോഹന്‍ലാലിനു പിന്നാലെ പിന്തുണയുമായി നിവിന്‍പോളിയും. അമ്മയിലെ അംഗങ്ങളായ സിനിമാ താരങ്ങള്‍ പ്രചാരണത്തിന് പത്തനാപുരത്ത് എത്തുന്നതിനെ കുറിച്ച് വിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് നിവിന്‍ പോളി പിന്തുണയും വോട്ടും അഭ്യര്‍ത്ഥിച്ചത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നിവിന്‍റെ വോട്ട് അഭ്യര്‍ത്ഥന.
അതേ സമയം ഗണേഷിന് പിന്തുണയുമായി ദിലീപും അന്ന് പത്തനാപുരത്തെത്തിയിരുന്നു. മോഹന്‍ലാലിന് പിന്നാലെ താരമണ്ഡലമായ പത്തനാപുരത്ത് ദിലീപ് എത്തിയത്. പ്രചാരണത്തിന് പോകുന്നതില്‍ താരസംഘടനയായ അമ്മയില്‍ വിലക്കില്ലെന്ന് ദിലീപ് പറഞ്ഞു. അമ്മയില്‍ ആലോചിച്ചിട്ടല്ല ആരും സ്ഥാനാര്‍ത്ഥികളായത്. മോഹന്‍ലാലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഗണേഷിന് വേണ്ടി വോട്ടു ചോദിച്ച് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും ഇടതു വേദിയിലെത്തിയത് വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടന്‍ സലീം കുമാര്‍ അമ്മ അംഗത്വം രാജിവെച്ചതോടെയാണ് താരസംഘടനയിലെ രാഷ്ട്രീയ ചേരിതിരിവ് പ്രകടമായത്.
മോഹന്‍ലാല്‍ തന്‍റെ എതിരാളിയായ ഗണേഷിന് വോട്ടു തേടിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് ഇതിന് പിന്നല്‍ ബ്ലാക്ക്‌മെയില്‍ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
