സൗദിയില്‍ കൂടുതൽ ചാറ്റ് ആപ്പുകള്‍ക്ക് വിലക്ക് വരുന്നു. ഏറ്റവും അവസാനമായി ഫെയ്സ്ബുക്ക് മെസഞ്ചറിന് വിലക്ക് വരാൻ‍ പോകുന്നുവെന്നാണ് റിപ്പോർട്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈ നിരോധനം എന്നത് സംബന്ധിച്ച് കൃത്യമായ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. എങ്കിലും രാജ്യത്തെ ടെലികോം മേഖലയില്‍ ഇന്റര്‍നെറ്റ് വഴിയുള്ള വോയ്‌സ്, വിഡിയോ കോളുകൾ കാരണം ഉണ്ടായേക്കാവുന്ന ഇടിവ് മുന്‍കൂട്ടി കണ്ടാണ് നടപടിയെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍.

പലപ്പോഴും രാജ്യത്തിന് പുറത്തേയ്ക്ക് വിളിക്കാന്‍ ആളുകള്‍ കൂടുതല്‍ ആശ്രയിച്ചിരുന്നത് ഇങ്ങനെയുള്ള ആപ്‌ളിക്കേഷനുകളുടെ നെറ്റ്‌കോളിങ് സൗകര്യമായിരുന്നു. വാട്‌സാപ്പ്, വൈബര്‍ എന്നിവ വഴി സംസാരിക്കാനുള്ള സൗകര്യം ആദ്യമേ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ ടാന്‍ഗോ, ലൈന്‍ എന്നിവ പോലെ ചില ആപ്ലിക്കേഷനുകള്‍ ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നുണ്ട്.

തങ്ങളുടെ നിയന്ത്രണ ചട്ടങ്ങളുടെ പരിധിയ്ക്കുള്ളില്‍ പെടാത്തതായതു കൊണ്ടാണ് ഈ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതെന്ന് ഔദ്യോഗിക വക്താവ് പറയുന്നു. അധികം വൈകാതെ അധികം പോപ്പുലര്‍ അല്ലാത്ത കോളിങ് ആപ്പുകള്‍ കൂടി ഇങ്ങനെ നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന് വേണം കരുതാന്‍. 

Advertisement

Top