ന്യൂയോർക്ക് ∙ അങ്ങനെ ഒടുവിൽ ലോകത്ത് അതും സംഭവിച്ചു. മദ്യത്തോടുള്ള ആഗ്രഹം കുറഞ്ഞു. ആഗോളതലത്തിൽ കഴിഞ്ഞ വർഷം മദ്യത്തിന്റെ ഉപയോഗം 0.7% കുറഞ്ഞു. 10 വർഷത്തിനിടയിൽ ആദ്യമായാണ് മദ്യത്തിന്റെ ഉപയോഗം കുറയുന്നതെന്ന പ്രത്യേകതയും ഉണ്ട്. വികസ്വര വിപണികളിലാണ് ഇത് ഏറെ പ്രകടമായതെന്ന് യൂറോ മോണിറ്റർ ഇന്റർനാഷനൽ റിപ്പോർട്ടിൽ പറയുന്നു.

ബ്രസീൽ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലാണ് ഉപയോഗം ഗണ്യമായി കുറഞ്ഞത്. ചൈനയിൽ 3.5%, ബ്രസീലിൽ 2.5%, റഷ്യയിൽ 7.7% കുറ‍ഞ്ഞു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന അഞ്ച് രാജ്യങ്ങളിൽ മൂന്നെണ്ണമാണിത്. എന്നാൽ, ഇന്ത്യയിൽ ഉപയോഗം നേരിയ തോതിൽ കൂടി; 0.2%. മദ്യ ഉപയോഗത്തിൽ ചൈനയാണ് മുന്നിൽ. രണ്ടാമത് യുഎസും. യുഎസിൽ ഉപയോഗത്തിൽ 2.4% വർധനയാണ് ഉണ്ടായത് 



Advertisement

 
Top