ഒരോ തിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി കൂടുതൽ വ്യതിചലിക്കുന്ന തെക്കൻ ജില്ലകളിലെ ഫലം അടുത്തസർക്കാരിനെ നിശ്ചയിക്കുന്നതിൽ നിർണായകം. ഒരുമുന്നണിയുടെയും കുത്തകയാകാൻ കൂട്ടാക്കാത്ത തിരുവനന്തപുരം ജില്ല,, ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാകും. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവുംവാശിയേറിയ പ്രചാരണമാണ് വോട്ടർമാർ നേരിട്ടത്
പ്രചാരണത്തിൽ മൂന്നുമുന്നണികളും അവരവരുടെ വാദങ്ങൾ ഏറ്റവും ഉച്ചത്തിൽ വോട്ടർമാരിലേക്ക് പ്രവഹിപ്പിച്ചു. കാരണം തെക്കൻമണ്ഡലങ്ങൾ കാലേകൂട്ടി നിശ്ചിക്കുന്നില്ല. മലബാർ മധ്യതിരുവിതാംകൂർ പ്രദേശങ്ങളിലെ ചിലകുത്തക മണ്ഡലങ്ങളെപ്പോലെയുള്ളവ ഇവിടെ ഇല്ല.
ഇടതുവലതു മുന്നണികൾക്ക് തുല്യശക്തരായ തലസ്ഥാനത്ത് 14 ൽ എട്ട് സീറ്റും അക്കൗണ്ടിൽ എഴുതിചേർത്താണ് 2011ൽ യു.ഡി.എഫ് തലസ്ഥാനം പിടിച്ചത്. ഉപതിരഞ്ഞെടുപ്പിൽ പിന്നെ നെയ്യാറ്റിൻകര കൂടി കിട്ടി.
കയ്യിലുള്ള ഏഴുമണ്ഡലങ്ങളിൽ യു.ഡി.എഫ് കനത്തവെല്ലുവിളി നേരിടുകയാണ്. കാരണം കഴിഞ്ഞതവണത്തെക്കാൾ അവധാനതയോടെയാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥികളെ നിശ്ചയിച്ചത്. എൽഡിഎഫും അവരുടെ മൂന്നുമണ്ഡലങ്ങളിൽ വലിയമൽസരം നേരിടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ മുന്നിലെത്തിയ നാലുമണ്ഡലങ്ങളിലെ അതിശക്തമായ എൻ.ഡി.എ പ്രചാരണവും പ്രവചനങ്ങൾ അസാധ്യമാക്കുന്നു. കൊല്ലത്ത് കഴിഞ്ഞതവണ എട്ടുസീറ്റുകളോ എൽ.ഡി.എഫാണ് മുന്നിലെത്തിയത്. പതിനൊന്ന് മണ്ഡലങ്ങളിൽ യു.ഡി.എഫ് രണ്ടുജയത്തിലൊതുങ്ങി. ഇടത് ആർ.എസ്.പി കളംമാറിവന്നതോടെ രണ്ടുസീറ്റുകൂടി യു.ഡി.എഫിന് കിട്ടി. പക്ഷേ കെ.ബി. ഗണേഷ്കുമാർ ഇടതുസഹചാരിയായി സർക്കാരിന്റെ അവസാനകാലത്ത് കോവൂർ കുഞ്ഞുമോനും മടങ്ങിയെത്തി. ഇതൊക്കെ വോട്ടർമാർ എങ്ങനെകാണും വിധിക്കും. വളരെ പ്രധാനം. പത്തനംതിട്ടയിലെ അഞ്ചുമണ്ഡലങ്ങളിൽ കഴിതവണ രണ്ടിലെ യു.ഡി.എഫ് ജയിച്ചുള്ളൂ