പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്  പൊലീസ്  ഒരു  അയല്‍വാസിയെക്കൂടി  കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമത്തിനിടെ ജിഷയുടെ മുതുകില്‍ പ്രതി കടിച്ച്  മുറിവേല്‍പിച്ചിരുന്നു. മൃതദേഹത്തിലെ ഈ മുറിവ് പരിശോധിച്ചതോടെ പല്ലിന് വിടവുള്ള ഒരാളാണ് പ്രതിയെന്ന നിഗമനത്തില്‍  പൊലീസെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തവരില്‍ ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന  ചെരിപ്പ് ഇയാളുടെ കാലുമായി യോജിച്ചില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നതും പൊലീസ് തുടരുന്നുണ്ട്. അന്വേഷണം നീളുമ്പോഴും ഇതുവരെ  പ്രതിയെ  കുറിച്ച്  വ്യക്തമായ  സൂചന  നല്‍കാന്‍ സംഘത്തിനായിട്ടില്ല.

Advertisement

 
Top