തന്നെ മാനഭംഗപ്പെടുത്തിയയാളുടെ മകനെ തലയറുത്തു കൊന്നു പ്രതികാരം ചെയ്ത് പതിമൂന്നുകാരി. ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലെ ഖൈറിലാണ് സംഭവം. വീടിനു പുറത്തു കളിക്കുകയായിരുന്ന അഞ്ചുവയസ്സുകാരനായ അമിത്തിനെ ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയി പെൺകുട്ടി തലയറുക്കുകയായിരുന്നുവെന്ന് ഖൈർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രജ്‌വീർ സിങ് അറിയിച്ചു.
കൊന്നതിനു ശേഷം കുട്ടിയുടെ മൃതദേഹത്തിൽ കല്ലുവച്ച് ഇടിക്കുകയും പോളിത്തീൻ ബാഗിൽ ചുറ്റി തീവയ്ക്കുകയും ചെയ്തു. പിറ്റേന്ന് നായ്ക്കൾ പകുതിവെന്ത ശരീരം കടിച്ചെടുത്തു വന്നപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. അമിതിനെ പെൺകുട്ടിക്കൊപ്പമാണ് കണ്ടതെന്ന മാതാപിതാക്കളുടെ മൊഴിയിൽ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് അമിതിന്റെ പിതാവ് റിങ്കു തന്നെ മാനഭംഗപ്പെടുത്തിയതായി പെൺകുട്ടി പറയുന്നത്. പെൺകുട്ടിയുടെ പിതാവ് റിങ്കുവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. വൈറ്റ്നർ നൽകിയാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.

Advertisement

 
Top