എയ്ഡ്സ് ബാധിതനാണെന്ന് അറിഞ്ഞ് നൂറുകണക്കിന് സ്ത്രീകളിലേക്ക് രോഗം പകർത്തിയെന്ന കുറ്റസമ്മതവുമായി ഒരു ഓട്ടോഡ്രൈവർ. ഹൈദരാബാദിൽ കവർച്ചാക്കേസിൽ അറസ്റ്റിലായ ഓട്ടോഡ്രൈവറാണ് രാജ്യത്തെ നടക്കിയ കുറ്റസമ്മതം നടത്തിയത്.
കവർച്ച, ചൂതാട്ടം തുടങ്ങിയ കേസുകളിലാണ് 31കാരനായ ഒാട്ടോ ഡ്രൈവറെ ചൊവ്വാഴ്ച ഹൈദരാബാദിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, താൻ എച്ച്.ഐ.വി പോസിറ്റീവാണെന്ന് ഒാട്ടോ ഡ്രൈവർ കുറ്റസമ്മതം നടത്തി. രോഗബാധിതനാണെന്നറിഞ്ഞിട്ടും മുന്നൂറിലേറെ സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍‍പ്പെട്ടതായും ഇയാൾ പറഞ്ഞു.
കവര്‍ച്ചയിലൂടെയും ചൂതാടിയും കിട്ടുന്ന പണം ലൈംഗിക തൊഴിലാളികൾക്കും അടുപ്പക്കാരായ മറ്റ് സ്ത്രീകള്‍‍ക്കുമാണ് നൽകിയിരുന്നത്. ഒട്ടേറെ വീട്ടമ്മമാരുമായും പ്രതി ബന്ധം സ്ഥാപിച്ചിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കുന്ന അടുപ്പത്തിലാണ് പലരേയും ചൂഷണം ചെയ്തത്. അതേസമയം ഒാട്ടോ ‍ഡ്രൈവർ പറഞ്ഞ കാര്യം സ്ഥീരികരിക്കാൻ വൈദ്യപരിശോധന നടത്തുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കണക്കുകളനുസരിച്ച് മൂന്നുലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയിൽ കഴിഞ്ഞവർഷം എച്ച്.ഐ.വി. പോസിറ്റീവായത്.

Advertisement

 
Top