രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് നിരവധി കാരണങ്ങള്‍ നിരത്താനുണ്ടാകാം. എന്നാല്‍ ഇതിലേറ്റവും പ്രധാനപ്പെട്ടതായി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി കാണുന്നത് ആദ്യ പത്തോവറിലെ മെല്ലെപ്പോക്കാണ്. ആദ്യ പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്. ഈ മെല്ലെപ്പോക്കാണ് മധ്യനിരയുടെ സമ്മര്‍ദ്ദം കൂട്ടിതയെന്ന് മത്സരശേഷം ധോണി പറഞ്ഞു.
വിക്കറ്റ് സ്ലോ ആയിക്കൊണ്ടിരിക്കുന്നതിനാല്‍ അദ്യ പത്തോവറില്‍ അടിച്ചുതകര്‍ക്കണമായിരുന്നു. അതുപോലെ തന്നെ പ്രധാനമായിരുന്നു 30 മുതല്‍ വരെയുള്ള ഓവറുകളും. 37ാം ഓവര്‍ മുതലാണ് ഞാനും കൊഹ്‌ലിയും അടിച്ചുകളിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഞങ്ങള്‍ക്കിരുവര്‍ക്കും പന്ത് ബാറ്റില്‍ കണക്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
അതിനുപുറമെ രാജ്‌കോട്ടിലെ ഔട്ട് ഫീല്‍ഡ് മറ്റ് ഗ്രൗണ്ടുകളെ അപേക്ഷിച്ച് വലിയതാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതും വിനയായി. ആറാം നമ്പറിലും ഏഴാം നമ്പറിലും ബാറ്റ് ചെയ്യാന്‍ ശരിയായ വ്യക്തികളെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും ധോണി പറഞ്ഞു.