മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. നിയമപരവും പ്രായോഗികവുമായ പ്രശ്നങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ കേസില്‍ അപ്പീല്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി എന്നു തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ബാര്‍ കേസ് സംബന്ധിച്ച് തോമസ് ഐസക്ക് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.
മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരന്‍ പ്രതികരിച്ചു. മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും സുധീരന്‍ കൊല്ലത്ത് പറഞ്ഞു.

Advertisement

 
Top