തിരുവനന്തപുരം: സംസ്ഥാനത്ത് ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് 362 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. മൊബൈല്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് 1140 കേസുകളും ഇന്റര്‍നെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ട് 682 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ചെന്നിത്തല പറഞ്ഞു.
അതീവ ഗൗരവമുള്ള 32 സൈബര്‍കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 685 പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍കേസ് രജിസ്റ്റ്ര്‍ ചെയ്തതായും ഇതില്‍ 396 പേര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയതായും രമേശ് ചെന്നിത്തല അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ ഫീസ് ഏകീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഐ എം എ യുമായി ചേര്‍ന്നുകൊണ്ട് ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Advertisement

 
Top