രജനികാന്തിനെ നായകനാക്കി സൂപ്പർ സംവിധായകൻ കെ എസ് രവികുമാർ ഒരുക്കുന്ന 'ലിങ്ക' റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായിരുന്നു. ക്ലീൻ 'യു' സർട്ടിഫിക്കറ്റാണ് 'ലിങ്ക'യ്ക്ക് ലഭിച്ചത്. സെൻസറിംഗ് പൂർത്തിയായതോടെ ചിത്രം സൂപ്പർസ്റ്റാറിന്റെ പിറന്നാൾ ദിനമായ ഡിസംബർ 12നു റിലീസ് ചെയ്യുമെന്ന് ഉറപ്പായി.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ 40 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യമായാണ് അദ്ധേഹത്തിന്റെ ഒരു ചിത്രം, അദ്ധേഹത്തിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യുന്നത്. 2 മണിക്കൂർ 54 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്യുന്നുണ്ട്. ഡിസംബർ 12നു തന്നെ 'ലിങ്ക' റിലീസ് ചെയ്യുമെന്ന് സംവിധായകൻ കെ എസ് രവികുമാർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
റോക്ക്ലൈൻ വെങ്കിടേഷ് നിർമ്മിക്കുന്ന ചിത്രം ലോകത്തെമ്പാടും 3000 തിയേറ്ററുകളിലാകും റിലീസ് ചെയ്യുക. സൂപ്പർ സ്റ്റാർ ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയും സൊനാക്ഷി സിൻഹയുമാണ്‌ നായികമാരായി എത്തുന്നത്. എ ആർ റഹ്മാൻ ഈണം നല്കിയ ഗാനങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

Advertisement

 
Top