ഹൈദരാബാദ്: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് ഗ്രൂപ്പ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടര്‍ച്ചയായ രണ്ടാംജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാലുവിക്കറ്റിനാണ് കൊല്‍ക്കത്ത ലാഹോര്‍ ലയണ്‍സിനെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍, അര്‍ധ സെഞ്ച്വറി നേടിയ അഹ്മദ് ഷെഹ്‌സാദിന്റെ ബാറ്റിംഗ് മികവില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. ഉമര്‍ അക്മല്‍ 40 റണ്‍സെടുത്ത് പുറത്തായി.
കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരേയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത മൂന്ന് പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു. ഗൗതം ഗംഭീര്‍ 60ഉം, റോബിന്‍ ഉത്തപ്പ 46ഉം റണ്‍സെടുത്തു. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കൊല്‍ക്കത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു.
