ലണ്ടന്‍: 18 വയസ്സിനുള്ളില്‍ 1800 പേര്‍ക്ക് അമ്മ തന്നെ കാഴ്ച്ച വെച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍. ഏഴു വയസ്സു മുതല്‍ അമ്മ മറ്റുള്ളവര്‍ക്ക് തന്നെ കാഴ്ച്ച വെക്കാന്‍ തുടങ്ങിയിരുന്നതായി അനബെല്ല എന്നപേരില്‍ അറിയപ്പെടുന്ന യുവതി പറയുന്നു.
അമ്മയും കൂട്ടുകാരനും ചേര്‍ന്നാണ് യുവതിയെ കുട്ടിക്കാലത്ത് പരപുരുഷന്‍മാര്‍ക്ക് പങ്കുവെച്ചത്. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കോടതി ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു.
അടുത്തിടെ പ്രസിദ്ധീകരിച്ച സ്വന്തം അനുഭവങ്ങളുടെ പുസ്തകത്തിലാണ് 34 കാരിയായ യുവതി തന്റെ ദുരിതകാലത്തെകുറിച്ച് വെളിപ്പെടുത്തുന്നത്. 18 വയസ്സിനു ശേഷം പുതു ജീവിതം ആരംഭിച്ച അനബെല്ല ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്.

Advertisement

 
Top