sivakumar

ട്രാഫിക് ഡ്യൂട്ടിക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി‌‌‌‌ പെരുമാറിയ ഹോം ഗാർഡ് ശിവകുമാർ പൊലീസ് കസ്റ്റഡിയിലായി. വഴിയിലൂടെ നടന്നു പോകുന്ന വിദ്യാർഥിനികളെയും യുവതികളെയും ഇയാൾ ദുരുദ്ദേശപരമായി സ്പർശിക്കുന്ന വിഡിയോ വൈറലായതോടെ തേവര പൊലീസാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. തേവര ലൂർദ് പള്ളിക്കു മുന്നിലുള്ള കവലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാൾ പെൺകുട്ടികളെ ലൈംഗിക താൽപര്യത്തോടെ സ്പർശിക്കുന്നതു കണ്ട നാട്ടുകാരിൽ ഒരാൾ പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

Advertisement

 
Top