തിരുവനന്തപുരം ∙ കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഘടനകൾ നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടികളും കേരളത്തിലുണ്ട്. അതിനാൽ രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചാൽ കൊലപാതകങ്ങൾ തടയാനാവില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക മാത്രമേ ചെയ്യാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കൊലപാതകത്തിൽ രാജ്യത്ത് കേരളം പതിനേഴാം സ്ഥാനത്താണ്. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വർഷം 334 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകത്തിൽ രാജ്യത്ത് കേരളം പതിനേഴാം സ്ഥാനത്താണ്. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വർഷം 334 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.