വിവാഹാഭ്യർഥന നിഷേധിച്ച യുവതിയെ മുൻ കാമുകൻ ജീവനോടെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. പാക്കിസ്ഥാനിലെ മുൾട്ടാനിലാണ് സംഭവം. ഇരുപതുകാരിയായ സോണിയ ബീവിയുടെ കാമുകൻ ലത്തീഫ് അഹമ്മദ് ആണ് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചത്. ശരീരത്തിൽ അൻപതു ശതമാനം പൊള്ളലേറ്റ യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
മുൾട്ടാനിലെ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ 24–കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലത്തീഫ് അഹമ്മദ് കാമുകനായിരുന്നുവെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. പെട്രോൾ ഒഴിച്ച ശേഷം ജീവനോടെ തീകൊളുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. വിവാഹത്തെ എതിർത്തതാണ് ലത്തീഫിനെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

Advertisement

 
Top