റെയില്‍വേ കണ്‍ട്രോള്‍ റൂം നമ്പര്‍: 08022942666, 04842100317, 81369997773, 9539336040, 08022371166, 09731666751, 0471 2321205, 2321237

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ച ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ പാളം തെറ്റി നിരവധിപേര്‍ മരിച്ചു. ഇന്നുരാവിലെ 7.45നായിരുന്നു അപകടം.

ഹൊസ്സൂരിനും ആനയ്ക്കലിനുമിടയില്‍ വിജനമായൊരു സ്ഥലത്താണ് ദുരന്തമുണ്ടായത്. വലിയശബ്ദത്തോടെ ബോഗികള്‍ കൂട്ടിയിടിച്ചുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. ആറു ബോഗികളുടെ പാളം തെറ്റി. ഒരുബോഗി (ഡി-8) പൂര്‍ണ്ണമായും തകര്‍ന്നു. ഈ ബോഗിയിലെ അറുപതിലധികം യാത്രക്കാര്‍ മലയാളികളാണ്.

മറ്റുബോഗികളിലെ യാത്രക്കാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. യാത്രക്കാരെ ബോഗി വെട്ടിപ്പൊളിച്ചു പുറത്തെടുക്കുന്നു. പലരുടെയും പരിക്ക് ഗുരുതരം. രാവിലെ 6.15 ന് ബെംഗളൂരുവില്‍ നിന്ന് യാത്രതിരിച്ച ട്രെയിനാണ് അപകടത്തില്‍പെട്ടത്.

ബെംഗളൂരുവിലെ വിക്ടോറിയ ആസ്പത്രിയില്‍ അപകടത്തില്‍ പെട്ടവര്‍ക്കായി പ്രത്യേക മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം, കാസര്‍ക്കോട് ജില്ലാ കളക്ടര്‍മാരെ സംഭവസ്ഥലത്തേക്കയച്ചു. കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ് സംഭവസ്ഥലത്തെത്തി. 

Advertisement

 
Top