മുംബൈ:അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്‌ട്രൈക്കര്‍ ഫിക്രു ടഫേര ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കളിക്കില്ല. പേശി വലിവിനെ തുടര്‍ന്ന് ഫിക്രു കൂടുതല്‍ ചികിത്സകള്‍ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. സൂപ്പര്‍ ലീഗിലെ ആദ്യ ഗോളിന് ഉടമയായ ഫിക്രു കൊല്‍ക്കത്തയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ്.
12 ഐഎസ്എല്‍ മത്സരങ്ങളില്‍ നിന്ന് 5 ഗോളുകള്‍ നേടിയ താരം മികച്ച ഗോള്‍ വേട്ടക്കാരില്‍ ചെന്നൈയുടെ എലാനോ ബ്ലൂമറിന് പിന്നില്‍ രണ്ടാമതാണ്. കഴിഞ്ഞ ആഴ്ച ഒരു പെണ്‍കുഞ്ഞിന്റെ പിതാവായ ഫിക്രുവിന് എല്ലാവിധ ആശംസകളും നേരുന്നതായി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മാനേജ്‌മെന്റ് അറിയിച്ചു.

Advertisement

 
Top